പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും അവധി നല്‍കി മുന്നണികള്‍.

sennews
0

 കോട്ടയം.നാട് ഓണാഘോഷത്തിലേക്ക് കടന്നതോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും അവധി നല്‍കി മുന്നണികള്‍. ഉത്രാട ദിനമായ ഇന്ന് കാര്യമായ പ്രചാരണ പരിപാടികള്‍ മൂന്നു മുന്നണികള്‍ക്കും ഇല്ല. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മൂവരും ഇന്ന് മണ്ഡലത്തില്‍ ഉണ്ടാകും. എന്നാല്‍ വാഹന പ്രചാരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കന്‍മാരും ഓണാഘോഷങ്ങള്‍ക്കു ശേഷമേ പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തൂ. പരസ്യ പ്രചാരണത്തിന് ഓണവധിയെടുത്തെങ്കിലും പരമാവധി വ്യക്തിപരമായ സന്ദര്‍ശനങ്ങളിലൂടെ വോട്ടു തേടാനാവും സ്ഥാനാര്‍ഥികളുടെ ശ്രമം.

അതേസമയം, പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇരുമുന്നണികളും പ്രചാരണ അജണ്ടകള്‍ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മന്‍ചാണ്ടി ഓര്‍മ്മകള്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് സജീവമാക്കുന്നു. വികസന വിഷയങ്ങളില്‍ തന്നെയാകും തുടര്‍ന്നും ചര്‍ച്ചകളെന്ന് എല്‍ഡി എഫും വ്യക്തമാക്കുന്നുണ്ട്. വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബര്‍ സംഘങ്ങള്‍ പിന്‍മാറുന്നില്ല എന്നതാണ് വാസ്തവം.


Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top