പറമ്പിക്കുളത്ത് 11 ഇനം ഉഭയജീവികളെയും 12 ഇനം ഉരഗങ്ങളെയും സര്‍വേയില്‍ കണ്ടെത്തി .

sennews
0


 

 

പാലക്കാട്..പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ഉഭയ ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂര്‍ത്തിയായി. ശാസ്ത്രീയപരമായി നടത്തിയ സര്‍വേയില്‍ 66 ഇനം  ഉഭയജീവികളെയും 81  ഇനംഉരഗങ്ങളെയും രേഖപ്പെടുത്താനായി. രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു മണി വരെയും വൈകുന്നേരം ആറു മുതല്‍ രാത്രി പന്ത്രണ്ടു വരെയുമാണ് വളണ്ടിയര്‍മാരും വനപാലകരും അടങ്ങുന്ന സംഘം  സര്‍വേ നടത്തിയത്. മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി, കടുവാ സങ്കേതത്തിലെ ഉഭയ ഉരഗജീവികളുടെ പട്ടിക തയ്യാറാക്കുന്നതലുപരി, അവയുടെ ദീര്‍കാല നിരീക്ഷണത്തിനും പഠനത്തിനും ഉതകുന്ന തരത്തിലാണ്  സര്‍വേ നടന്നത്.

 മുന്‍പുള്ള പഠനങ്ങളില്‍ രേഖപ്പെടുത്താത്ത  11 ഇനം ഉഭയജീവികളെയും 12  ഇനം ഉരഗങ്ങളെയും സര്‍വേയില്‍ കണ്ടെത്തി . തമിഴ്!നാടിനോട് ചേര്‍ന്ന് കിടക്കുന്ന വരണ്ട ഇലപൊഴിയും കാടുകള്‍ ഉള്ള  പ്രദേശത്ത് നിന്നും രേഖപ്പെടുത്തിയ മലബാര്‍ ചൊറിത്തവള. കേരളത്തില്‍ മുന്‍പ് ചിന്നാര്‍, വാളയാര്‍ പ്രദേശങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അപ്പൂര്‍വ്വയിനമാണ്. പരിണാമപരമായി വളരെയധികം പ്രാധാന്യമുള്ള, ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന പാതാളതവളയുടെ വാല്‍മാക്രികളെ പറമ്പിക്കുളത്തെ ഒട്ടുമിക്ക ക്യാംപുകളിലും രേഖപ്പെടുത്തി. നിത്യഹരിത വനങ്ങളിലും ചോലകാടുകളിലും കാണുന്ന  കടലാര്‍ ചതുപ്പന്‍, ഐ യു സീ എന്‍ ചുവപ്പു പട്ടികയില്‍ ക്രിറ്റിക്കലി എന്‍ഡെയ്ന്‍ഞ്ചെര്‍ഡ് വിഭാഗത്തിലുള്ള മാര്‍ക്കി ഇലത്തവള  തുടങ്ങി  മൊത്തം അറുപ്പത്തിയാറിനങ്ങളിലെ നാല്‍പത്തിയെട്ടും  പശ്ചിമഘട്ട തദേശ്യ ജാതികളാണ്  

ഇന്ത്യയില്‍ കാണപ്പെടുന്ന തവളകളില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം രേഖപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടമലനിരകളില്‍  മാത്രം കാണപ്പെടുന്ന, മതികെട്ടാന്‍ ഷോല ദേശീയോദ്യാനത്തിലെ ഫല്‍ഗ്ഷിപ്പ് സ്പീഷീസ് കൂടിയായ   ചോലകറുമ്പി തവളകളെ  കൂടുതലായി പറമ്പിക്കുളത്തുനിന്നും  കണ്ടെത്താനായത് കടുവാ സങ്കേതത്തിന്റെ  ഉഭയജീവിവൈധ്യത്തെ  വിളിച്ചോതുന്നവെന്ന്  ഡോ രാജ്കുമാര്‍ പറഞ്ഞു.പറമ്പിക്കുളത്ത് കടുവകള്‍ മാത്രമല്ല ഉഭയ ഉരഗ ജീവികളെ പോലുള്ള,  പ്രകൃതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും സാരമായി ബാധിക്കുന്ന ചെറുജീവികളും സംരക്ഷിക്കപ്പെടുന്നു എന്നതിനുദാഹരണമാണ്   ഇത്തരത്തിലുള്ള സര്‍വേകള്‍ എന്ന് കടുവാ സങ്കേതം  ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സുജിത് പറഞ്ഞു. സര്‍വേയില്‍ കണ്ടെത്തിയ 81 ഉരഗജീവികളില്‍ 31   എണ്ണത്തോളം പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്നവയാണ്. പല്ലികളില്‍ അപൂര്‍വ്വയിനമായ  ആനമല ദ്രാവിഡോഗെക്കോ,കാട്ടുപ്പുള്ളി പല്ലി,അടുത്തിടെ പുതുതായി കണ്ടെത്തിയ  ചെങ്ങോടുമല  നിലപല്ലി, ബെഡോമി പൂച്ചയരണ, പീരുമേടന്‍ പൂച്ചക്കണ്ണന്‍ പാമ്പ് , മഞ്ഞ പൂച്ചക്കണ്ണന്‍ പാമ്പ് തുടങ്ങി ഒരുപാടിനങ്ങള്‍  സംരക്ഷിതമേഖലയ്ക്ക്  പഠനം പുതുതായി രേഖപ്പെടുത്തി.  സര്‍വേയില്‍ രേഖപ്പെടുത്തിയ ഒരിനംകുരുടിയും, മൂന്നിനം  ഉരഗങ്ങളും വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നും ഇത്തരത്തിലുള്ള സര്‍വേകള്‍ ഭയം കൊണ്ടും മറ്റും പലപ്പോഴും അവഗണിക്കപ്പെടുന്ന ജീവ വര്‍ഗ്ഗങ്ങളെ കുറിച്ച്  കൂടുതലാളുകളിലേക്ക് എത്തിക്കുവാനും അതിലൂടെ അവയുടെ സംരക്ഷണവും ഉറപ്പാക്കുവാനും സാധിക്കുമെന്ന് ഡോ.സന്ദീപ് ദാസ് പറഞ്ഞു..  

വനം വകുപ്പിന്റെയും, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ന്റെയും,  ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ജൂലൈ  27  മുതല്‍ 30  വരെ നടന്ന കണക്കെടുപ്പില്‍  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള വന ഗവേഷണ സ്ഥാപനം  തുടങ്ങി പതിനഞ്ചോളം വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും  മലബാര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി, സര്‍പ്പ തുടങ്ങി അനേകം സന്നദ്ധസംഘടനകളിലും നിന്നുമായി  അന്‍പത്തിയഞ്ചോളം  വോളണ്ടിയര്‍മാരും, വനപാലകരും സര്‍വേയില്‍ പങ്കെടുത്തു.മുന്‍കാലങ്ങളില്‍ സംരക്ഷിത പ്രദേശത്തെ ചില സ്ഥലങ്ങളില്‍ ഗവേഷക സംഘം ഉഭയജീവികളില്‍  പഠനം നടത്തിയിട്ടുണ്ടെങ്കിലും  ആദ്യമായാണ് നൂറിലധികം പേരടങ്ങുന്ന  ഗവേഷകരും, വിദ്യാര്‍ത്ഥികളും പ്രകൃതി നിരീക്ഷകരും വനപാലകരും  ഉള്‍പ്പെടുന്ന സംഘം ഈ പ്രദേശത്തു  ഉഭയ ഉരഗ ജീവികളെ ഒരുമിച്ച്  സര്‍വേ നടത്തുന്നത്.അറന്നൂറ്റി നാല്‍പ്പത്തിമൂന്ന്  ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സംരക്ഷിത മേഖലയുടെ എല്ലാ ആവാസവ്യവസ്ഥകളും ഉള്‍പ്പെടുത്തികൊണ്ട്, 12 ക്യാംപുകളായി തിരിച്ചു, രാവും പകലുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും പ്രകൃതി നിരീക്ഷകരുടെയും  കൂട്ടുത്തരവാദിത്വത്തിലാണ് ദൗത്യം പൂര്‍ത്തീകരിച്ചത്.

കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍  ആര്‍.സുജിത്ത്, സര്‍പ്പ നോഡല്‍ ഓഫീസറും, അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ    മുഹമ്മദ് അന്‍വര്‍,  ഗവേഷകരായ ഡോ.സന്ദീപ്ദാസ്,ഡോ.കെ.പി.രാജ്കുമാര്‍, റേഞ്ച് ഓഫീസര്‍മാരായബ്രിജേഷ് വസന്തന്‍, അജയന്‍  എന്നിവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി.


പടം   സര്‍വ്വേയില്‍ പങ്കെടുത്ത ടീം, ചോലകറുമ്പി തവള
പാതാളത്തവള






    













Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top