തിരുവനന്തപുരം.
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിലെ അഡ്മിനിസ്റ്റർ ഭരണത്തിന് വിരമമിട്ടു കൊണ്ട് UDF പാനൽ വിജയിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഭരണ സ്വാധിനത്തിൽ പൊതുയോഗത്തിൽ അവിശ്വാസം കൊണ്ടുവന്ന് നിലവിലുണ്ടായിരുന്ന UDF ഭരണത്തെ പുറത്താക്കി അഡ്മിനിസ്റ്റർ ഭരണം തുടരുകയായിരുന്നു.
അഡ്മിനിസ്റ്റർ ഭരണം ഒന്നര വർഷം നിണ്ടു പോയപ്പോൾ ഇതിനെതിരെ UDF നേതക്കളായ ശിവദാസൻ നായരും സി കെ ഷാജിമോഹനും നൽകിയ കേസിൻ്റെ അടിസ്ഥാനത്തിൽ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭരണ സ്വാധീനത്തിൽ സംസ്ഥാന കാർഷിക ബാങ്ക് പിടിച്ചെടുക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നോമിനേഷൻ തള്ളുവാനും വോട്ട് തള്ളുവാനും നടത്തിയ ശ്രമങ്ങളെയും ഹൈക്കോടതിയിൽ UDF നേതാക്കൾ ചോദ്യം ചെയ്യുകയും തിരഞ്ഞടുപ്പ് നടത്താനും തർക്കമുളള രണ്ട് വോട്ടുകൾ പ്രത്യേക ബോക്സിൽ സൂക്ഷിച്ച് തിരഞ്ഞെടുപ്പ് നടത്താനും നിർദേശിച്ചു. പിന്നിട് സി.കെ ഷാജിമോഹൻ നൽകിയ മറ്റൊരു കേസിൽ പ്രത്യേക പെട്ടിയിൽ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ കോടതി നിർദ്ദേശിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വോട്ട് എണ്ണിയപ്പോൾ രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമായി ലഭിച്ചു. അങ്ങനെ 36 നെതിരെ 38 വോട്ടുകൾ ലഭിച്ച് UDF ഭരണം തിരിച്ച് പിടിച്ചു.
LDF ന് അനുകൂലമല്ല തിരഞ്ഞെടുപ്പ് ഫലമെന്ന കാരണത്താൽ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കാൻ കോടതി വിധിയുണ്ടായിട്ടും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യറായില്ല. ഉദ്യോഗസ്ഥഭരണം നിലനിർത്താനുള്ള ഉന്നത ഗൂഡാലോചനയെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസർ കോടതി വിധി മാനിക്കാൻ തയാറാകാത്തതെന്ന് UDF പറഞ്ഞു. ഇതിനെതിരെ റിട്ടേണിംഗ് ആഫിസർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കാനാണ് UDF തീരുമാനം.
UDF പാനലിൽ ഭരണ സമിതിയിലേക്ക് ശിവദാസൻ നായർ, സി കെ ഷാജി മോഹൻ, എ നീലകണ്ഠൻ, ടി എ നവാസ്, റോയി കെ പൗലോസ് , എസ് മുരളിധരൻ നായർ, ഫിൽസൺമാത്യുസ്, ടി എം കൃഷ്ണൻ, എസ് കെ അനന്തകൃഷ്ണൻ, വി പി അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഷീല ഒ ആർ, പി കെ രവി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
*സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്: ഭൂരിപക്ഷം നേടി യു.ഡി.എഫ്
8/16/2023
0