കോട്ടയം.ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയില്‍ തീരുമാനമായി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 37719 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളി കരുതിവച്ചിരുന്നത്.പിതാവ് ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ വിജയം പിടിച്ചെടുത്തത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യമായി പ്രതികരിച്ചത്. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു.ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും പ്രതികരിച്ചു. പുതുപ്പള്ളിയുടെ പുതിയ എം എല്‍ എയ്ക്ക് ഭാവുകങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
