നെടുമ്പാശേരി വിമാനത്താവളത്തില്‍ നിരോധിച്ച കറന്‍സികള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമം. ഏറണാകുളംസ്വദേശി പിടിയില്‍

sennews
0

 

 

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിരോധിച്ച കറന്‍സികള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമം. ഏറണാകുളം മഞ്ഞപ്ര സ്വദേശി വര്‍ഗീസ് പോളിനെ കസ്റ്റംസ് നോട്ട് കടത്താനുള്ള ശ്രമത്തിനിടെ പിടികൂടി. ഇയാളില്‍ നിന്ന് 29 ലക്ഷത്തിലേറെ മൂല്യം വരുന്ന നിരോധിത നോട്ടുകള്‍ പിടികൂടി. 500, 1000 നോട്ടുകള്‍ക്ക് പുറമെ 50, 20,10 എന്നി നോട്ടുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
കഴിഞ്ഞാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരില്‍ നിന്നായിരുന്നു സ്വര്‍ണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയത്. ഇരുവരുടെയും കയ്യില്‍ നിന്ന് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.


കഴിഞ്ഞ ഓഗസ്റ്റ് 20നും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫര്‍മോനായിരുന്നു പിടിയിലായത്. ഇയാള്‍ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വര്‍ണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണത്തിന് പുറമേ സോക്‌സില്‍ നിന്ന് സ്വര്‍ണ്ണചെയിനുകളും ജാഫര്‍മോനില്‍ നിന്നും  കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 24ന് കണ്ണൂ!ര്‍ വിമാനത്താവളത്തിലും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കിലോയില്‍ അധികം സ്വര്‍ണമാണ് കസ്റ്റംസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി ഷഫീക്കില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.




Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top