ഭാരതയാത്ര തങ്ക ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും: വി കെ ശ്രീകണ്ഠന്‍ എംപി
9/09/2023
0
പാലക്കാട്.കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ദേശീയ വിദ്യാഭ്യാസന യത്തിന്റെ പ്രതിലോമ നടപടികള്‍ക്കെതിരെ തുല്യ ജോലിക്ക് തുല്യവേതനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ അധ്യാപക സംഘടനയായ എ. ഐ. പി. ടി. എഫ്. നടത്തുന്ന ഭാരതയാത്രയുടെ കേരളത്തിലെ സമാപന സമ്മേളനം പാലക്കാട് വി കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ഒരു മലയാളിക്ക് ആദ്യമായി ഭാരതയാത്ര നയിക്കാന്‍ കഴിഞ്ഞതും അതിലുപരി പാലക്കാട്ടുകാരനായ ഒരധ്യാപക നേതാവായ ഹരിഗോവിന്ദന്‍ മാസ്റ്റര്‍ ഭാരതയാത്ര നയിക്കുന്നതും മലയാളികള്‍ക്ക് ഏറെ അഭിമാനമാണെന്ന് വി കെ ശ്രീകണ്ഠന്‍ ചൂണ്ടിക്കാട്ടി.ലോകാധ്യാപക ദിനമായ ഒക്ടോബര്‍ അഞ്ചിന് യാത്ര ഡല്‍ഹിയില്‍ സമാപിക്കും. ലോകാധ്യാപക സംഘടന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംബന്ധിക്കും. വിദ്യാഭ്യാസ മേഖലയില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍വാങ്ങുന്നത് രാജ്യത്തിന്റെഭാവിക്ക് തന്നെ ആപത്താണെന്ന് എം.പി കൂട്ടിച്ചേര്‍ത്തു. പാലക്കാട് റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജി . എസ് .തെക്കേതില്‍ അധ്യക്ഷനായി .. മുന്‍ എംഎല്‍എ കെ.എ. ചന്ദ്രന്‍ , സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ്, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ജയപ്രകാശ്, ബി.സുനില്‍കുമാര്‍ ,ഷാഹിദ റഹ്മാന്‍ , അനില്‍ വട്ടപ്പാറ, എന്നിവര്‍ സംസാരിച്ചു. എ.ഐ.പി.ടി.എഫ്.നേതാക്കളായ ഗൗരി കര്‍ജി, എന്‍. രംഗരാജന്‍, സീമ മാത്തൂര്‍, രമദേവി, നവീന്‍ സ്വാതം എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ സെക്രട്ടറി രമേശ് പാറപ്പുറം സ്വാഗതവും ട്രഷറര്‍ കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.
