പാലക്കാട്. ആര്‍.എസ്.എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചു. അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായകറാവു മുന്‍പാകെ ഹാജരായ 15 പ്രതികള്‍ക്കെതിരെയാണു കുറ്റപത്രം വായിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചു.
2021 നവംബര്‍ 15നാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ അഞ്ചു പേര്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കേസില്‍ 24 പ്രതികളുണ്ട്. 21 പേര്‍ അറസ്റ്റിലായി. 16 പ്രതികളുടെ വിചാരണ നടന്നു വരുന്നു
കൊലപാതകത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളും പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായ നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദുല്‍ സലാം, കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ഇന്‍ഷ് മുഹമ്മദ്ഹഖ്, മുഹമ്മദ് ഷാരോണ്‍, മുന്‍ അധ്യാപകന്‍ ബാവ, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്ന ജിഷാദ്, മുഹമ്മദ് യാസിന്‍, ഇംത്യാസ് അഹമ്മദ്, ജാഫര്‍ സാദിഖ്, നസീര്‍, നൂര്‍മുഹമ്മദ്, സിറാജുദ്ദീന്‍, ഷാജഹാന്‍, അബുതാഹിര്‍, നിഷാദ്, ഷംസീര്‍ എന്നിവരെയാണു കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്
24ാം പ്രതി സെയ്ദ് മുഹമ്മദ് ആഷിഖ് അവധി അപേക്ഷ നല്‍കിയിരുന്നു. കേസ് ഇനി പരിഗണിക്കുന്ന 23നു പ്രതിയെ നേരില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടു വര്‍ഷമായി തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുന്നതായി പ്രതി ബാവ കോടതിയെ അറിയിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍ ഹാജരായി.
സഞ്ജിത്തിന്റെ കൊലപാതകം കുറ്റപത്രം വായിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു.
December 19, 2023
0