പാലക്കാട്:മനുഷ്യ വന്യ ജീവിസംഘര്‍ഷവുമായി ബന്ധപ്പെട്ടു്, കര്‍ഷകരുടെയും ആദിവാസികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും അഭിപ്രായങ്ങള്‍ സമാഹരിക്കാന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം പ്രതിനിധി സംഘം എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുന്നു.നാളെ പാലക്കാട്ട് പരിപാടിക്കു് തുടക്കം കുറിക്കുന്നു.രാവിലെ 10 മണിക്ക്പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള ആധാര്‍ ഭവനില്‍ ആരംഭിക്കുന്ന പരിപാടി വൈകിട്ട് അഞ്ചു മണി വരെ തുടരും.രാവിലെ 10 മണി മുതല്‍ 12 മണി വരെ കര്‍ഷകരില്‍ നിന്നും, 12 മണി മുതല്‍ രണ്ടു മണി വരെ ആദിവാസികളില്‍ നിന്നും, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ ഈ വിഷയത്തില്‍ തല്‍പ്പരരായ വിവിധ സംഘടനാ പ്രതിനിധികളില്‍ നിന്നും എന്‍. എ.പി.എം.പ്രതിനിധി സംഘം വിവരങ്ങള്‍ സമാഹരിക്കും.
ആഗസ്റ്റ് സെപ്റ്റമ്പര്‍ മാസങ്ങളിലായി എല്ലാ ജില്ലകളില്‍ നിന്നും ഈ വിധത്തില്‍ സമാഹരിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നത്തിനുള്ള പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും മുമ്പിലവതരിപ്പിക്കാനാണ് എന്‍.എ.പി.എം ഉദ്ദേശിക്കുന്നത്. 12 ന് മലപ്പുറം ജില്ലയിലെ നാലമ്പൂരും എന്‍.എ.പി.എം പ്രതിനിധി സംഘം സിറ്റിംഗ് നടത്തുന്നുണ്ടു്..