ഓണം അവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങള്‍ അച്ഛന്റെ കണ്‍മുന്നില്‍ മുങ്ങിമരിച്ചു.

sennews
0





 

 പാലക്കാട്.മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. അച്ഛന്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാള്‍ വെള്ളത്തില്‍ താഴ്ന്നുപോയി. രക്ഷിക്കാന്‍ ചാടിയ മറ്റ് രണ്ട് പേരും അപകടത്തില്‍ പെടുകയായിരുന്നു. അപകടം കണ്ട് സ്തബ്ധനായ പിതാവിന് ഒച്ചവെക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.
ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകള്‍ കുളിക്കാനെത്തുന്നതാണ് ഇവിടെ. മരിച്ച റംഷീനയും നാഷിദയും വിവാഹിതരാണ്. റിന്‍ഷി അവിവാഹിതയാണ്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റംഷീനയും നാഷിദയും. അപകടം നടന്ന കുളം അല്‍പ്പം ഉള്‍പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിസ്സഹായനായ പിതാവിന് മക്കളുടെ മരണം കണ്ടുനില്‍ക്കേണ്ടി വന്നു. ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
പിന്നാലെ നാട്ടുകാര്‍ മൂന്ന് പേരെയും കരക്കെത്തിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചിരുന്നു. അല്‍പ്പം ജീവന്‍ ബാക്കിയുണ്ടായിരുന്ന മൂന്നാമത്തെയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്‌കരിക്കും.
മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാന്‍ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളെ കൂട്ടിയത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയില്‍ നിന്ന് ഉള്ളിലായതിനാല്‍ അപകട വിവരം പുറത്തറിയാന്‍ വൈകിയെന്നും വാര്‍ഡംഗം പറഞ്ഞു.



Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top