ആലപ്പുഴ: കാര്‍ വീട്ടിലേക്ക് കയറ്റവെ തീപിടിച്ച് യുവാവ് വെന്തുവരിച്ചു. തിങ്കളാഴ് പുലര്‍ച്ചെ 12.28നാണ് സംഭവം. മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്.
സഹോദരന്‍ ശിവപ്രകാശിനൊപ്പം വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള വീട്ടിലേക്ക് ഇയാള്‍ കാര്‍ ഓടിച്ചു കയറ്റുമ്പോഴായിരുന്നു സംഭവം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അവിവാഹിതനാണ്. അച്ഛന്‍: പരേതനായ തങ്കപ്പന്‍പിള്ള. അമ്മ: ചെട്ടികുളങ്ങര ഈരേഴ തെക്ക് കോയിക്കത്തറ നടുവിലയ്യത്ത് രതിയമ്മ (ഡല്‍ഹി). സഹോദരി: കാര്‍ത്തിക (ഡല്‍ഹി).
മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.