ഹരിയാന തൊഴില്‍ മന്ത്രി അനൂപ് ധനക്കിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക
സംഘവുമായി തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തുന്നു
തിരുവന്തപുരം:. തൊഴില്‍ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കാനെത്തിയ ഹരിയാന തൊഴില്‍ മന്ത്രി അനൂപ് ധനക്കിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികളാണ് കേരളം നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തൊടൊപ്പം തൊഴില്‍ ചെയ്യുന്നതിന് സാഹചര്യമൊരുക്കുന്ന കര്‍മ്മചാരി പദ്ധതി, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സംവിധാനമായ കേരള സവാരി എന്നിവ കാലത്തിനൊപ്പം തൊഴില്‍ മേഖലയെ സജ്ജമാക്കുന്ന പദ്ധതികളാണെന്ന് മന്ത്രി വിശദീകരിച്ച്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നതും ഏറ്റവും കൂടുതല്‍ മേഖലകളില്‍ മിനിമം വേതനം ഉറപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. പതിനാറ്് ക്ഷേമനിധിബോര്‍ഡുകള്‍ രൂപീകരിച്ച് തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. അതിഥിതൊഴിലാളികളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതായും തദ്ദേശീയ തൊഴിലാളികള്‍ക്കൊപ്പം അവര്‍ക്കും തൊഴില്‍ സുരക്ഷയും വേതനവും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കി വരുന്ന കേരള സവാരി, കര്‍മ്മചാരി പദ്ധതികളില്‍ ഹരിയാന തൊഴില്‍ മന്ത്രി പ്രത്യേകം താല്‍പര്യമറിയിച്ചു. അദ്ദേഹത്തിനൊപ്പം ലേബര്‍ കമ്മിഷണര്‍ മണി റാം ശര്‍മ്മ ,അഡി. ലേബര്‍ കമ്മിഷണര്‍ അനുരാധ ലാംബ,ഫാക്ടറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദര്‍ കുമാര്‍,അസി ഡയറക്ടര്‍ രോഹിത് ബെറി എന്നിവരും ഔദ്യോഗിക സംഘത്തിലുണ്ട്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലേബര്‍ സെക്രട്ടറി അജിത് കുമാര്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ വീണാമാധവന്‍, അഡി ലേബര്‍ കമ്മിഷണര്‍മാരായ കെ ശ്രീലാല്‍, കെ എം സുനില്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തും.