തിരുവന്തപുരം:. കെ. ജി. പഠനഗവേഷണ കേന്ദ്രത്തിന്റെയും കാട്ടായിക്കോണം വി. ശ്രീധര്‍ പഠനഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇ. എം. എസ്. അക്കാദമിയില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ചുവന്ന ധനകാര്യസെമിനാറില്‍ വിദേശ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി. യെമനില്‍ നിന്ന് പങ്കെടുത്ത ഷൈമ സാലി മുഹമ്മദ് അഹമ്മദ് അല്‍രദായ്, കെനിയന്‍ സ്വദേശിയായ ഒട്ടിനോ ബെര്‍ണാഡ് എന്നീ വിദ്യാര്‍ഥികള്‍ അവരുടെ അനുഭവം പങ്കുവച്ചു. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്സില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഇവര്‍ അദ്ധ്യാപകനായ ഡോ. സിദ്ധിഖ് റാബിയത്തിന്റെ നേതൃത്വത്തിലാണ് സെമിനാറില്‍ പങ്കെടുത്തത്. വിദേശ പാഠപുസ്തകങ്ങളില്‍ മാത്രം പരിചയമുള്ള സാമ്പത്തിക തത്വങ്ങളും പ്രമാണങ്ങളും പ്രായോഗിക തലത്തില്‍ ചര്‍ച്ച ചെയ്തതിന്റെ ആവേശത്തിലാണിവര്‍. ബജറ്റ് രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങളും വേരിയബിളുകളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം മനസ്സിലാക്കാന്‍ സെമിനാര്‍ സഹായിച്ചുവെന്ന് ഷൈമ സാലി മുഹമ്മദ് അഹമ്മദ് അല്‍രദായ് അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ പൊതു ബജറ്റ് അതിന്റെ വരവുചെലവുകളുടെ ഘടകങ്ങളുമായി ചേര്‍ന്ന് അതിന്റെ വികസന നയങ്ങളും അവ നേടിയെടുക്കുന്നതിനുള്ള തന്ത്രങ്ങളും രേഖപ്പെടുത്തുന്നത് എങ്ങനെയെന്നും മനസിലാക്കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിനാറിന്റെ അനുഭവസമ്പത്ത് തന്റെ മാതൃരാജ്യത്ത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.
സമാനമായ അഭിപ്രായമാണ് കെനിയയില്‍ നിന്നുള്ള ഓഷ്യനോ ബെര്‍ണാഡും പങ്കുവെച്ചത്. സാമ്പത്തിക ശാസ്ത്രത്തിന്റെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമായത് ഈ സെമിനാറില്‍ നടന്ന വിവിധ സെഷനുകളില്‍ കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ഈ സെമിനാര്‍ പ്രചോദനം നല്‍കിയെന്നും ശ്രീ ബെര്‍ണാഡ് സാക്ഷ്യപ്പെടുത്തുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനം പ്രധിനിധിയായ വിപാഷാ റെ ഹജോങ് സാമ്പത്തിക സെമിനാറില്‍ ഒരു സജീവ പങ്കാളിയായിരുന്നു. വിവിധ മേഖലകളില്‍ നിന്നുമുളള സാമൂഹ്യ സാമ്പത്തിക ശാസ്ത്രജ്ഞരുമായി ഇടപെഴകാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ ഒരു അപൂര്‍വ മുഹൂര്‍ത്തമായി കരുതുന്നതായി വിപാഷാ ഓര്‍ക്കുന്നു.
ധനകാര്യസെമിനാറില്‍ വിദേശ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
July 25, 2023
0
Tags