പാലക്കാട്: മൃദംഗ തത്വം എന്ന ഡോക്യൂമെന്ററി ആവിഷ്‌ക്കരണത്തിന്റെ ഏഴാം വാര്‍ഷികാഘോഷം 28ന് വൈകീട്ട്മൂന്നരക്ക് ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കും. മൃദംഗ വാദകന്‍ പത്മശ്രീ ഡോ യെല്ലോ വെങ്കിടേശ്വര റാവു ഉദ്ഘാടനം ചെയ്യും. ടി. കെ. മൂര്‍ത്തി, പാലക്കാട് മണിഅയ്യരുടെ മകന്‍ ടി. ആര്‍. രാജമണി പങ്കെടുക്കും. മൃദംഗ വാദനത്തിലെ തഞ്ചാവൂര്‍ ബാണിയെ പറ്റിയാണ് ഡോക്യൂമെന്ററി മൃദംഗ വിദ്വാന്‍ പാലക്കാട് ഹരിനാരായണന്‍ നിര്‍മിച്ചിട്ടുള്ളത്. ഡോക്യൂമെന്ററിയുടെ പ്രസക്തഭാഗങ്ങള്‍ ചടങ്ങിനോടാനുബന്ധിച്ച് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന അനന്തപത്മനാഭന്റെ വീണകച്ചേരിയുണ്ടായിരിക്കും.
മൃദംഗ തത്വം ഏഴാം വാര്‍ഷികാഘോഷം 28ന്
July 25, 2023
0
Tags