പാലക്കാട്: മീരാ ജാസ്മിനും നരേനും ഒന്നിക്കുന്ന മലയാള ചലച്ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ അഭിനയിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ എം. പത്മകുമാര്‍ പറഞ്ഞു.
ക്യൂന്‍ എലിസബത്ത് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍രീകരണം പൂര്‍ത്തിയായി കഴിഞ്ഞു
2018ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ ജോസഫിന്റെ ഹിന്ദി പതിപ്പും ഉടന്‍ പുറത്തിറങ്ങും. ഇതിന്റെ അവസാനവട്ട പണിപ്പുരയിലാണ് എം. പത്മകുമാര്‍. ഷാഹി കബീര്‍ രചിച്ച ചിത്രം മലയാളത്തില്‍ ഏറെ ചര്‍ച്ച നേടിയിരുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിന്നില്‍ നടക്കുന്ന കാര്യങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശിയത്. ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിന്റെ പ്രമേയം കേരളത്തില്‍ അവയവം മാറ്റിവയ്ക്കല്‍ എണ്ണം കുറയ്ക്കുന്നതിന് കാരണമായി എന്ന വിമര്‍ശനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കം ഉയര്‍ത്തിയിരുന്നു. കുറച്ചുദിവസം കൂടി കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയാകും. സണ്ണി ഡിയോളാണ് ഇതില്‍ നായക കഥാപാത്രം. പുതിയ പശ്ചാത്തലത്തില്‍ സിനിമയുടെ ഹിന്ദി പതിപ്പും ചര്‍ച്ചയായേക്കുമെന്നാണ് സൂചനകള്‍.
എല്ലാതവണയും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വിവാദം ഉണ്ടാവുക പതിവാണെന്നും പരിഗണിക്കാത്തവര്‍ ചിലപ്പോള്‍ പ്രതിഷേധിച്ചെന്നു വരാമെന്നും എം. പത്മകുമാര്‍ പറഞ്ഞു. ഈ വിവാദങ്ങളെല്ലാം തനിയെ കെട്ടടങ്ങുമെന്നാണ് പ്രതീക്ഷ. മാളികപ്പുറത്തിന് അവാര്‍ഡ് ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. മാളികപ്പുറം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നും പരാതി പറഞ്ഞിട്ടില്ല. അത് സ്വാഭാവിക പ്രതികരണം മാത്രമായാണ് വിലയിരുത്തുന്നതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.